സമ്പത്തും ദാരിദ്ര്യവും

300.00

പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ഡോ.സി.ടി.കുര്യന്റെ ‘സമ്പത്തും ദാരിദ്ര്യവും‘ എന്ന ഗ്രന്ഥം ഞങ്ങൾ അഭിമാനത്തോടെ പ്രസിദ്ധീകരിക്കുകയാണ്സി.ടി.കുര്യന്റെ ധനശാസ്ത്ര നിലപാടുകളെ ഗൗരവത്തോടെ നോക്കിക്കാണുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്രപക്ഷപാതവുമാണ് ഡോ.കുര്യനെ വേറിട്ടൊരു ധനശാസ്ത്രജ്ഞനാക്കുന്നത്ചിരപരിചിതമായ നവക്ലാസ്സിക്കൽ സിദ്ധാന്തങ്ങളുടെ ചട്ടവട്ടത്തിൽ നിന്ന് ധനശാസ്ത്രത്തെ മോചിപ്പിക്കാനുള്ള ശ്രമം മാത്രമല്ലധനശാസ്ത്രമെന്ന പഠനശാഖയിൽ പുതിയൊരു ജനപക്ഷ സമീപനം ഉയർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്ഈയൊരു പൊതുനിലപാടിൽ ഇന്ത്യൻ സമ്പദ്ഘടനയിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങളാണ് ഡോ.കുര്യന്റെ പ്രധാന സംഭാവനകൾ.

ഇത്തരം സംഭാവനകളെ പൂർണതയിലേക്കെത്തിക്കുന്ന നിരീക്ഷണങ്ങളും നിലപാടുകളുമാണ് ‘സമ്പത്തും ദാരിദ്ര്യവുമെന്ന ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കംപരമ്പരാഗത രീതിശാസ്ത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പരികൽപനകളെല്ലാം തന്നെഔപചാരികവും ലാഭാധിഷ്ഠിതവുമായ കമ്പോളയുക്തിയിൽ നിന്ന് വ്യത്യസ്തമായി അനൗപചാരികവും ജനകീയവുമായ പ്രായോഗികയുക്തിയുടെ നിലപാടുതറയിൽ ഉറച്ചുനിന്ന് കാര്യങ്ങളെ അപഗ്രഥിക്കാനാണ് ഡോ.കുര്യൻ ഈ ഗ്രന്ഥത്തിലുടനീളം ശ്രമിക്കുന്നത്.

വിവർത്തനം പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ

Category:

Reviews

There are no reviews yet.

Be the first to review “സമ്പത്തും ദാരിദ്ര്യവും”

Your email address will not be published. Required fields are marked *

Scroll to top