മുല്ലവള്ളി പറയുന്നത്

(1 customer review)

60.00

“ഞാൻ മറന്ന പാട്ടു മൂളി
വന്നു മഴത്തുള്ളികൾ
നാട്ടുമരക്കൊമ്പിൽ നീളെ
ത്തങ്ങിയ തേൻതുള്ളികൾ”മഴയും മഴവില്ലും മഞ്ഞും മഞ്ഞുതുള്ളിയും കാറ്റും കടലും രാത്രിയും നിലാവും നിറഞ്ഞ പ്രകൃതി ഒരുപാട് ഭാവങ്ങളിലും രൂപങ്ങളിലും നിറയുന്ന കവിതകൾ.
ആശയപരമായും കാവ്യാത്മകമായും അനുഭൂതി പകരുന്ന, ഈണവും താളവുമുള്ള വരികൾ…
Category:

1 review for മുല്ലവള്ളി പറയുന്നത്

  1. മുരളീധരൻ പി

    പുലരി, വെയിൽ, കാറ്റ്… പൂവുകൾ, വള്ളികൾ, ശലഭങ്ങൾ, കിളികൾ, മേഘങ്ങൾ, മഴത്തുള്ളികൾ, പെരുമഴ, മഴവെള്ളപ്പാച്ചിൽ… കടൽ, കടൽത്തിരമാലകൾ.. മനസ്സിൽ കൗതുകമുണർത്തുന്ന കാഴ്ചകളുടെ ഈ നിറവുകളോടാണ് അമ്മമാർ കുഞ്ഞുങ്ങളെ കുഞ്ഞിലേ ചേർത്തുവെക്കുന്നത്. പാട്ടായി, കഥയായി, കിന്നാരം പറച്ചിലുകളായി, നിറങ്ങളും മണങ്ങളും ശബ്ദങ്ങളുമായി, ഉള്ളിൽ നിറയുന്ന ഈ പ്രകൃതിയിൽനിന്നാണ് കുട്ടികൾ കിനാവുകാണാൻ പഠിക്കുന്നത്. ചിന്തിക്കാനും സങ്കല്പിക്കാനും തുടങ്ങുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ഈ കൗതുകങ്ങൾക്ക് കൂട്ടായി നിൽക്കുന്നതാവണം ബാലസാഹിത്യം. അവരുടെ മനസ്സിനെ ഉണർത്താനും വേറിട്ട കാഴ്ചകളെ വേറിട്ടു കാണാൻ സഹായിക്കുന്നതുമാവണം.
    പ്രകൃതിയെ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്ത കാഴ്ചകളായി അനുഭവിപ്പിക്കുന്ന കവിതകളുടെ കൂട്ടമാണ് ‘മുല്ലവള്ളി പറയുന്നത്. കാറ്റും കടലും രാത്രിയും നിലാവുമൊക്കെ ഒരുപാട് ഭാവങ്ങളിലും രൂപങ്ങളിലും ഈ കവിതകളിൽ നിറയുന്നുണ്ട്. ആശയപരമായും കാവ്യാത്മകമായും അനുഭൂതി പകരുന്നുമുണ്ട്. (ജനു എഴുതിയത്)

Add a review

Your email address will not be published. Required fields are marked *

Scroll to top