കാലാവസ്ഥാവ്യതിയാനംശാസ്ത്രവും രാഷ്ട്രീയവും

250.00

ലോകത്താകെ ആറുകോടിയോളം ആളുകള്‍ക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ആഗോളതാപനവും അതിന്റെ ഫലമായ കാലാവസ്ഥാവ്യതിയാനവും തന്നെയാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ജനകീയപ്രശ്‌നം. കോവിഡ് സാമ്പത്തികരംഗത്തുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പരിസ്ഥിതിയെയും കാലാവസ്ഥയെയും അവഗണിച്ചുകൊണ്ട് വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇ.ഐ.എ. നിയമത്തിലെ ഭേദഗതി അതാണ് തരുന്ന സൂചന.  അത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനകീയപ്രതിരോധം ശക്തമാക്കിക്കൊണ്ടുമാത്രമേ ഇതുതടയാന്‍ കഴിയുകയുള്ളു. ഊര്‍ജദുര്‍വ്യയം ഒഴിവാക്കാനും  ഊര്‍ജക്ഷമത കൂടിയ സങ്കേതങ്ങള്‍ ഉപയോഗിക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ക്കുപകരം ബദല്‍ ഊര്‍ജം ഉപയോഗിക്കാനും സമൂഹത്തെ തയ്യാറാക്കണം. അതിനു കഴിയണമെങ്കില്‍ കാലാവസ്ഥാവ്യതിയാനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങള്‍ എവിടെനിന്ന് എങ്ങനെയെല്ലാം ഉണ്ടാകുന്നുവെന്നും ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം കഷ്ടനഷ്ടങ്ങള്‍ക്കിടവരുത്തുമെന്നും അറിയണം. ഇവയെ എങ്ങനെ പ്രതിരോധിക്കാമെന്നും ദോഷഫലങ്ങള്‍ ഏതെല്ലാം രീതിയില്‍ ലഘൂകരിക്കാമെന്നും അറിഞ്ഞിരിക്കണം. ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റ 57-ാം വാര്‍ഷിക            സ്മരണികയായി പ്രസിദ്ധീകരിക്കുന്ന  ഈ ഗ്രന്ഥം.
Category:

Reviews

There are no reviews yet.

Be the first to review “കാലാവസ്ഥാവ്യതിയാനംശാസ്ത്രവും രാഷ്ട്രീയവും”

Your email address will not be published. Required fields are marked *

Scroll to top