അമ്മമണമുള്ള കനിവുകള്‍

(4 customer reviews)

150.00

കനിയുടെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു: ”ഇപ്പോഴിതാ എനിക്ക് രണ്ട് ചിറക് മുളച്ചിരിക്കുന്നു. ഞാനറിയാതെ പറന്നുയരുകയാണ്, കനി സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലേക്ക്… നമ്മുടെ ചുറ്റിലും കാണുന്ന, എന്നാല്‍ നമ്മളാരും കാണാത്ത ഒരു മനോഹര പ്രപഞ്ചം…” ചുറ്റുമുള്ള പ്രകൃതിയെ, ലോകത്തെ മുഴുവന്‍ സ്‌നേഹത്തോടെ നോക്കുന്ന, അന്യന്റെ വേദനകളെ സ്വന്തം വേദനകളായി ഏറ്റുവാങ്ങുന്ന ഒരു പെണ്‍കുട്ടി, കനി…
കനിയുടെ കഥയാണ് അമ്മമണമുള്ള കനിവുകള്‍.

Category:

4 reviews for അമ്മമണമുള്ള കനിവുകള്‍

  1. prasanthan muringeri

    ഈ പുസ്തകത്തിന് Illustration ചെയ്തത് ഞാനാണ്
    വായിച്ച് തീർത്തപ്പോൾത്തന്നെ വരക്കാൻ ഒരുപാട് ഇഷ്ട്ടം
    തോന്നിച്ച രചന.

  2. ജനു

    ഇ എൻ ഷീജയുടെ ഏറ്റവും പുതിയ പുസ്തകമാണ്
    ‘അമ്മമണമുള്ള കനിവുകൾ.’ കനി എന്ന പെൺകുട്ടിയാണ് ഈ നോവലിലെ കഥാപാത്രം. അസാധാരണമാണ് കനിയുടെ മാനവികതാ ബോധം. പ്രകൃതിയുമായി ഇഴചേർത്ത് വലിയൊരു ജീവിതസങ്കല്പം കനി നെയ്തെടുക്കുന്നു. പ്രകൃതിയാണ് കനിയുടെ ഏറ്റവും വലിയ കൂട്ട്. പക്ഷികളും പൂക്കളും മരങ്ങളും ഇളങ്കാറ്റുമെല്ലാം അവളെ വളർത്തുന്നു. ആ വളർച്ചയാണ് അതിഥി തൊഴിലാളിയുടെ കുഞ്ഞിനെ ഹൃദയത്തിൽ ചേർത്തുവെക്കാൻ കനിയെ പ്രാപ്തയാക്കുന്നത്.
    ഷീജ ഈ നോവലിലൂടെ മാതൃത്വത്തിനും കനിവിനും മാനവികതയ്കും നല്കുന്ന വലിപ്പം ചെറുതല്ല. ഭാഷകൊണ്ടും ആവിഷ്കാരം കൊണ്ടും കുട്ടികളെ ഷീജ ഇവിടെ പിടിച്ചിരുത്തും.
    നോവൽ ചിത്രീകരണം അതിശയകരമായ തലത്തിൽ ഭാവാത്മകമാക്കിയിട്ടുണ്ട് ചിത്രകാരൻ, പ്രശാന്തൻ മുരിങ്ങേരി. വരയിലെ വിശദാംശങ്ങൾ ഉപേക്ഷിച്ച് ഭാവങ്ങൾക്ക് ഊന്നൽ നല്കിയതാണ് ഇതിലെ ചിത്രങ്ങൾ. സന്ദർഭങ്ങല്ല, സന്ദർഭങ്ങളുടെ വൈകാരികതയാണ് പ്രശാന്തൻ വരച്ചുചേർത്തത്.
    മുഖചിത്രത്തിൽ തന്നെ അതു തെളിയുന്നു.
    കഥ കേൾക്കാനും കഥകേട്ട് കരയാനും ചിരിക്കാനും ചിന്തിക്കാനും മടിയില്ലാത്ത കുഞ്ഞാപ്പികൾക്ക് പ്രായഭേദമന്യേ അമ്മമണമുളള കനിവുകൾ ശുപാർശ ചെയ്യുന്നു

  3. മുരളീധരൻ പി

    സന്തോഷം.. അഭിമാനം…. കുഞ്ഞുകുഞ്ഞാപ്പികൾക്കായി ഷീജയുടെ പുതിയ പുസ്തകം.. ഇ എൻ ഷീജയുടെ ഏറ്റവും പുതിയ പുസ്തകം

  4. Sunena Sibinlal

    Eurekayil vanna novel vayichirunnu..valare nallathu…

Add a review

Your email address will not be published. Required fields are marked *

Scroll to top